Tuesday, January 6, 2009

മലയാളം പാട്ടുകളുടെ വരികള്‍ രണ്ട്

ആല്‍ബം: ഡിസംബര്‍‍
സംഗീതം: ജാസ്സി ഗിഫ്റ്റ്‌
പാടിയത്: യേശുദാസ്‌

അ..അ..ആ, ആ... ആ... ആ, ആ... ആ.... ആ....
സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ? വാല്‍സല്യ തേന്‍ ചോരും പൂവെ

ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പു-മാശ്വാസം നീ മാത്രം

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...

ഓണ പൂവും, പൊന്‍ പീലി ചിന്തും, ഒലഞ്ഞാലി പാട്ടുമില്ല
എന്നോടിഷ്ടം കൂടുമൊമല്‍ തുമ്പികള്‍ ദൂരെയായ്‌

നക്ഷത്രങ്ങള്‍ താലോലം പാടും. നിന്നെ കാണാന്‍ താഴെയെത്തും
നിന്നൊടിഷ്ടം കൂടുവാനായ്‌ ഇന്നു ഞാന്‍ കൂടെയില്ലെ?

മുത്തശ്ശി കുന്നിലെ മുല്ലപ്പൂ പന്തലില്‍
അറിയാമറയിലും വസന്തമായ്‌ നീ പാടൂ പൂ തുമ്പി

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...

ഒരൊ പൂവും ഓരൊരൊ രാഗം, ഒരൊ രാവും സാന്ത്വനങ്ങള്‍
ഇന്നു ഞാന്‍ കേട്ടു നില്‍ക്കാം, ഒന്നു നീ പാടുമെങ്കില്‍

ഒരൊ നാളും ഒരൊരൊ ജന്മം, നീ യെന്നുള്ളില്‍ ശ്യാമ മോഹം
പട്ടുമായ്‌ കൂട്ടിരിക്കാം, ഒന്നു നീ കേള്‍ക്കുമെങ്കില്‍

ഊഞ്ഞാലിന്‍ കൊമ്പിലെ താരാട്ടിന്‍ ശീലുകള്‍
പൊഴിയും സ്വരങ്ങളില്‍ സുമംങ്ങളായ്‌ ഞാന്‍ പാടാം നിന്‍ മുന്നില്‍

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി...
നീയില്ലെങ്കില്‍ ഞാനുണ്ടോ പൂവെ? വാല്‍സല്യ തേന്‍ ചോരും പൂവെ

ഏതോ ജന്മത്തിന്‍ കടങ്ങള്‍ തീര്‍ക്കാനായ്‌ നീ... വന്നു
ഇന്നെന്‍ ആത്മാവില്‍ തുളുമ്പു-മാശ്വാസം നീ മാത്രം

സ്നേഹതുമ്പി ഞാനില്ലേ കൂടെ, കരയാതെന്‍ ആരോമല്‍ തുമ്പി.....


ചിത്രം :വര്‍ഷങ്ങള്‍ പോയതറിയാതെ
പാട്ട് :- ഇലകൊഴിയും ശിശിരത്തില്‍
സംഗീതം:-മോഹന്‍ സിതാര
രചന്‍ :-കെ മൊയ്ദീന്‍ കുട്ടി

ഇലകൊഴിയും ശിശിരത്തില്‍ ചെറുകിളികള്‍ വരവായി
മനമുരുകും വേദനയില്‍ ആണ്‍കിളിയാ കഥ പാടി
മറഞ്ഞു പോയീ ആ മന്ദഹാസം ഓര്‍മ്മകള്‍ മാത്രം
ഓര്‍മ്മകള്‍ മാത്രം

ഒരു കൊച്ചു സ്വപ്നവുമായ് ഒരു നുള്ളു മോഹവുമായ്
ഇണക്കിളീ ഈ നെഞ്ചില്‍ പറന്നു വന്നൂ
പൂക്കാലം വരവായീ മോഹങ്ങള്‍ വിരിയാറായ്
അവളതിനായ് ആ കൂട്ടില്‍ തപസ്സിരുന്നു
എരിഞ്ഞു പോയീ രാപ്പാടി പെണ്ണിന്‍
കനവുകളും ആ കാട്ടൂ തീയില്‍

പ്രേമത്തിന്‍ മധുരിമയും വിരഹത്തിന്‍ കണ്ണീരും
രാപ്പാടീ രാവുകളില്‍ തേങ്ങിയോളേ
വര്‍ഷങ്ങള്‍ പോയാലും ഇണ വേറെ വന്നാലും
ആ ശിശിരം മായുമോ ഓര്‍മ്മകളില്‍
മറക്കുവാനാകുമോ ആ ദിവ്യരാഗം
ആദ്യാനുരാഗം ജന്മങ്ങളില്‍



സിനിമ : മഴയെത്തും മുമ്പേ
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം : രവീന്ദ്രന്‍
ആലാപനം :യേശുദാസ്

എന്തിനു വേറോരു സൂര്യോദയം
എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന് അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം


നിന്റെ നൂപുര മര്‍മ്മരം
ഒന്നു കേള്ക്കാനായ് വന്നു ഞാന്‍
നിന്റേ സ്വാന്തന വേണുവില്‍
രാഗലോലമായ് ജീവിതം
നീയെന്റെ ആനന്ദനീലാംബരി
നീയെന്നുമണയാത്ത ദീപാഞ്ചലി
ഇനിയും ചിലമ്പണിയൂ
എന്തിനു വേറോരു സൂര്യോദയം

ശ്യാമ ഗോപികേ ഈ മിഴി
പൂക്കളിന്നെന്തിനേ ഈറനായ്
താവകാങ്കുലി ലാളനങ്ങളില്‍
ആര്‍ദ്രമായ് മാനസം
പൂകൊണ്ടു മൂടുന്നു വ്യന്താവനം
സിന്തൂരമണിയുന്നു രാഗാമ്പരം
പാടൂ സ്വരയമുനേ

എന്തിനു വേറോരു സൂര്യോദയം
നീയെന് പൊന്നുഷസന്ധ്യയല്ലേ
എന്തിനു വേറൊരു മധുവസന്തം
ഇന്നു നീയെന്‍ അരികിലില്ലേ
മലര്‍വനിയില്‍ വെറുതെ
എന്തിനു വേറൊരു മധുവസന്തം




സിനിമ : ക്ലാസ് മേറ്റ്സ്(2006)
ഗാനങ്ങള്‍:വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം:വിനീത് ശ്രീനിവാസന്‍

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ

നിന്‍‌റെ പുഞ്ചിരി പാലിനുള്ളിലെ
പഞ്ചസാരയാവാം
നിന്‍‌റെ നെഞ്ചിലെ ദഫുമുട്ടുമായ്
എന്നുമെന്‍‌റെയാവാം
ഒപ്പനക്കുനീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
ഒപ്പനക്കുനീ കൂടുവാന്‍
മൈലാഞ്ചി മൊഞ്ചൊന്നു കാണുവാന്‍
എന്തുമാത്രമെന്നാഗ്രഹങ്ങളെ
മൂടിവച്ചുവെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ

തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍
തൊട്ടുമീട്ടുവാന്‍ ഉള്ള തന്ത്രികള്‍
പൊട്ടുമെന്നപോലെ
തൊട്ടടുത്തുനീ നിന്നുവെങ്കിലും
കൈ തൊടാഞ്ഞതെന്തേ
ലാളനങ്ങളില്‍ മൂളുവാന്‍
കൈതാളമിട്ടൊന്നു പാടുവാന്‍
ലാളനങ്ങളില്‍ മൂളുവാന്‍
കൈതാളമിട്ടൊന്നു പാടുവാന്‍
എത്ര വട്ടമെന്‍ കാല്‍ചിലങ്കകള്‍
മെല്ലെ കൊഞ്ചിയെന്നോ

എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ
എന്‍‌റെ ഖല്‍ബിലെ വെണ്ണിലാവു നീ
നല്ല പാട്ടുകാരാ
തട്ടമിട്ടു ഞാന്‍ കാത്തുവച്ചൊരെന്‍
മുല്ലമുട്ടിലൂറും അത്തറൊന്നു വേണ്ടേ
അത്തറൊന്നു വേണ്ടേ
എന്‍‌റെ കൂട്ടുകാരാ
സുല്‍ത്താന്‍‌റെ ചേലുകാരാ



സിനിമ : തന്മാത്ര(2005)
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം:മോഹന്‍ സിത്താര
ആലാപനം :കാര്‍ത്തിക്,മീനു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനേപ്പോലെ തെന്നല്‍ നിന്‍‌റെ ചാരുല്‍മുടി തുമ്പത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകിമറയുന്നു
പിന്നിലാമഴയില്‍ പ്രണയം പീലി നീര്‍‌ത്തുന്നു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍

കുളിരിളം ചില്ലയില്‍ കിളികളുണരുന്നു
ഹൃദയമാം വനികയില്‍ ശലഭമലയുന്നു
മധുരനൊമ്പരമായ് നീയെന്‍ ഉള്ളില്‍ നിറയുന്നു
മുകിലിന്‍ പൂമരകൊമ്പില്‍ മഴവില്‍‌പക്ഷി പാറുന്നു
തന്‍‌കൂട്ടില്‍ പൊന്‍‌കൂട്ടില്‍ കഥയുടെ ചിറകുമുളക്കുന്നു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
ഏതോ മുഖം പോലെ മേഘം തുടിക്കുന്നു

എവിടെയോ നന്മതന്‍ മര്‍മ്മരം കേള്‍പ്പൂ
എവിടെയോ പൌര്‍ണ്ണമി സന്ധ്യ പൂക്കുന്നു
കളമുളം തണ്ടില്‍ പ്രണയം കവിതയാകുന്നു
അതുകേട്ടകലെ മലനിരകള്‍ മാനസനടനമാടുന്നു
എന്‍‌മനം പൊന്മനം പ്രേമ വസന്തമാടുന്നു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍
കള്ളനേപ്പോലെ തെന്നല്‍ നിന്‍‌റെ ചാരുല്‍മുടി തുമ്പത്തു
വെണ്ണിലാപ്പൂക്കള്‍ മെല്ലെ തഴുകിമറയുന്നു
പിന്നിലാമഴയില്‍ പ്രണയം പീലി നീര്‍‌ത്തുന്നു

മേലെ വെള്ളിത്തിങ്കള്‍ താഴെ നിലാക്കായല്‍



സിനിമ : കന്മദം(1998)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :രവീന്ദ്രന്‍
ആലാപനം :യേശുദാസ്

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചില‌ങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിക്കു വളകളുണ്ടേ
മഞ്ഞക്കിളിയുടെ..
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ

വരമഞ്ഞള്‍ തേച്ചുക്കുളിക്കും പുലര്‍കാലസന്ധ്യേ നിന്നെ
തിരുതാലി ചാര്‍ത്തും കുഞ്ഞുമുകിലോ തെന്നലോ
മഞ്ഞാട മാറ്റിയുടുക്കും മഴവില്‍തിടമ്പേ നിന്‍‌റെ
മണിനാവില്‍ മുത്തും രാത്രി നിഴലോ തിങ്കളോ
കുടനീര്‍ത്തുമാകാശം കുടിലായ് നില്‍ക്കും ദൂരേ
ഒഴിയാകിനാവെല്ലാം മഴയായ് തുളുമ്പും ചാരേ
ഒരുപാടു സ്നേഹം തേടും മനസ്സിന്‍ പുണ്യമായ്

മഞ്ഞക്കിളിയുടെ..
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
ആ ..ആ.

ഒരു കുഞ്ഞു കാറ്റുതൊടുമ്പോള്‍ കുളിരുന്ന കായല്‍ പെണ്ണിന്‍
കൊലുസിന്‍‌റെ കൊഞ്ചല്‍ നെഞ്ചിലുണരും രാത്രിയില്‍
ഒരുതോണിപാട്ടിലലിഞ്ഞെന്‍ മനസ്സിന്‍‌റെ മാമ്പൂമേട്ടില്‍
കുറുകുന്നു മെല്ലെ കുഞ്ഞു കുറുവാല്‍ മൈനകള്‍
മയില്‍പ്പീലി നീര്‍ത്തുന്നു മധുമന്ദഹാസം ചുണ്ടില്‍
മൃദുവായ് മൂളുന്നു മുളവേണു നാദം നെഞ്ചില്‍
ഒരുപാടു സ്വപ്നം കാണും മനസ്സിന്‍ പുണ്യമായ്

മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
തിരിയഞ്ചും തെളിയുന്ന മിഴികളുണ്ടേ
ചിരിക്കുമ്പോള്‍ ചിലമ്പുന്ന ചില‌ങ്കയുണ്ടേ
വലം കൈയ്യില്‍ കുസൃതിക്കു വളകളുണ്ടേ
മഞ്ഞക്കിളിയുടെ..
മഞ്ഞക്കിളിയുടെ മൂളിപ്പാട്ടുണ്ടേ
മനസ്സിനുള്ളില്‍ മാരിക്കാവടിചിന്തും ചിന്തുണ്ടേ
ഓഓഓഓ...

0 comments: