Tuesday, January 6, 2009

മലയാളം പാട്ടുകളുടെ വരികള്‍ നാല്

ചിത്രം : മിഥുനം
സം‌ഗീതം‌ : എം.ജി.രാധാകൃഷ്ണന്‍
ആലാപനം‌ : എം.ജി.ശ്രീകുമാര്‍

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടിപ്പാടി
അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ഒരു പൊന്‍മാനിനെ തേടി നാം പാഞ്ഞു കാതര മോഹങ്ങള്‍ കണ്ണീരില്‍ മാഞ്ഞു
മഴവില്ലിന്‍ മണിമേട ഒരു കാറ്റില്‍ വീണു
മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോര്‍മ്മയായ്
മണ്ണിലേ കളിവീടും മാഞ്ഞുവോ ഇന്നതും മധുരമതോര്‍മ്മയായ്
മരുഭൂവിലുണ്ടോ മധുമാസ തീര്‍ത്ഥം

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

വെറുതേ സൂര്യനെ ധ്യാനിക്കുമേതോ പാതിരാപ്പൂവിന്റെ നൊമ്പരം പോലെ
ഒരു കാറ്റിലലിയുന്ന ഹൃദയാര്‍ദ്ര ഗീതം
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
പിന്നെയും ചിരിക്കുന്നു പൂവുകള്‍ മണ്ണിലീ വസന്തത്തിന്‍ ദൂതികള്‍
ഋതുശോഭയാകെ ഒരു കുഞ്ഞുപൂവില്‍

അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍
ദൂരെയൊരാല്‍മര ചോട്ടിലിരുന്നു മാരിവില്‍ ഗോപുര മാളിക തീര്‍ത്തു
അതില്‍ നാമൊന്നായ് ആടിപ്പാടി
അല്ലിമലര്‍ക്കാവില്‍ പൂരം കാണാന്‍ അന്നു നമ്മള്‍ പോയി രാവില്‍ നിലാവില്‍

ചിത്രം : ധ്വനി
സം‌ഗീതം‌ : നൌഷാദ്
ആലാപനം‌ : കെ.ജെ.യേശുദാസ്

രതിസുഖസാരമായി ദേവി നിന്‍മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍
രതിസുഖസാരമായി ദേവി നിന്‍മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം
തുളുമ്പും മാദകമധുപാനപാത്രം നിന്റെയീനേത്രം
സഖിനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍
സഖിനിന്‍ വാര്‍മുടിതന്‍ കാന്തിയേന്തി നീലമേഘങ്ങള്‍
തവാധര ശോഭയാലീ ഭൂമിയില്‍ പലകോടി പൂ തീര്‍ത്തു കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം
നിലാവിന്‍ പൊന്‍‌കതിരാല്‍ നെയ്തെടുത്തു നിന്റെ ലാവണ്യം
കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം.. ആ ആ ആ ആ
കിനാവിന്‍ പൂമ്പരാഗം ചൂടിനിന്നു നിന്റെ താരുണ്യം
മൂഖാസവ ലഹരിയാല്‍ വീഞ്ഞാക്കിയെന്‍ ഭാവാര്‍ദ്രഗാനങ്ങള്‍ കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

രതിസുഖസാരമായി ദേവി നിന്‍മെയ് വാര്‍ത്തൊരാ ദൈവം കലാകാരന്‍
കലാകാരന്‍ പ്രിയേ നിന്‍ പ്രേമമെന്നില്‍ ചേര്‍ത്തൊരാ ദൈവം കലാകാരന്‍

സിനിമ : യുവജനോത്സവം(1986)
ഗാനരചന : ശ്രീകുമാരന്‍ തമ്പി
സംഗീതം : രവീന്ദ്രന്‍
ആലാപനം : യേശുദാസ്,ഷൈലജ
വര്‍ഷം :1986

പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടിപതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
ലെറ്റ് അസ് സിങ് ദ സോങ് ഓഫ് ലവ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
ലെറ്റ് അസ് ഷെയര്‍ ദ പാങ്സ് ഓഫ് ലവ്
ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

ഒരു മലര്‍ കൊണ്ടു നമ്മള്‍ ഒരു വസന്തം തീര്‍ക്കും.
ഒരു ചിരി കൊണ്ടു നമ്മളൊരു കാര്‍ത്തിക തീര്‍ക്കും
പാല വനം ഒരു പാല്‍‌ക്കടലായ്
അല ചേര്‍ത്തിടും അനുരാഗമാം പൂമാനത്തിന്‍ താഴെ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

മധുരമാം നൊമ്പരത്തിന്‍‌കഥയറിയാന്‍ പോകാം
മരണത്തില്‍‌പോലും മിന്നും സ്മരണ തേടി പോകാം
ആര്‍ത്തിരമ്പും ആ നീലിമയില്‍
അലിഞ്ഞാലെന്താ മുകില്‍ ബാഷ്പമായി മറഞ്ഞാലെന്താ തോഴാ
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം
പാടിപതിഞ്ഞ ഗാനം പ്രാണനുരുകും ഗാനം ഗാനം
പാടാം നമുക്കു പാടാം വീണ്ടുമൊരു പ്രേമഗാനം

ലെറ്റ് അസ് സിങ് ദ സോങ് ഓഫ് ലവ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
ലെറ്റ് അസ് ഷെയര്‍ ദ പാങ്സ് ഓഫ് ലവ്
ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്
ലെറ്റ് അസ് സിങ് ദ സോങ് ഓഫ് ലവ്
ലെറ്റ് അസ് പ്ലേ ദ ട്യൂണ്‍ ഓഫ് ലവ്
ലെറ്റ് അസ് ഷെയര്‍ ദ പാങ്സ് ഓഫ് ലവ്
ലെറ്റ് അസ് വെയര്‍ ദ ത്രോണ്‍സ് ഓഫ് ലവ്

ചിത്രം : മൂന്നാം പക്കം
സം‌ഗീതം‌ : ഇളയരാജ
ആലാപനം‌ : എം.ജി.ശ്രീകുമാര്‍, കെ.എസ്.ചിത്ര
രചന : ഒ.എന്‍.വി.കുറുപ്പ്

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍പ്പൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം

മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
മദമേകും മണം വിളമ്പി നാളെയും വിളിക്കുമോ
ഉറവേലിതടത്തിലെ പൊന്‍താഴം പൂവുകള്‍
പ്രിയയുടെ മനസിലെ രതിസ്വപ്ന കന്യകള്‍
കിളിപ്പാട്ടു വീണ്ടും നമുക്കെന്നുമോര്‍ക്കാം
വയല്‍മണ്ണിന്‍ ഗന്ധം നമുക്കെന്നും ചൂടാം
പൂത്തിലഞ്ഞിക്കാട്ടില്‍ തൂവെയിലിന്‍ നടനം
ആര്‍ത്തു കൈകള്‍ കോര്‍ത്തു നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാം

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍പ്പൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം

തിരയാടും തീരമിന്നും സ്വാഗതമോതിടും
തിരയാടും തീരമിന്നും സ്വാഗതമോതിടും
കവിത പോല്‍ തുളുമ്പുമീ മന്ദസ്മിതത്തിനായ്
അനുരാഗ സ്വപ്നത്തിന്‍ ആര്‍ദ്രഭാവത്തിനായ്
കടല്‍ത്തിര പാടീ നമുക്കേറ്റുപാടാം
പടിഞ്ഞാറു ചുവന്നൂ പിരിയുന്നതോര്‍ക്കാം
പുലരി വീണ്ടും പൂക്കും നിറങ്ങള്‍ വീണ്ടും ചേര്‍ക്കും
പുതുവെളിച്ചം തേടി നീങ്ങാം
ഇനിയും തുടര്‍ക്കഥയിതു തുടരാം

താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ചങ്ങാതി ഉണരൂ വസന്തഹൃദയം നുകരൂ
സംഗീതം കേള്‍പ്പൂ സുഗന്ധഗംഗയിലൊഴുകൂ
നീരാടും കാറ്റുമാമ്പല്‍കുളത്തിലേ കുളിരലകളുമൊരു കളി
താമരക്കിളി പാടുന്നു തെയ്തെയ് തകതോം
താളിയോലകളാടുന്നു തെയ്തെയ് തകതോം
ഒരുവഴി ഇരുവഴി പലവഴി പിരിയും
മുമ്പൊരു ചിരിയുടെ കഥയെഴുതീടാം
ഒരു നവ സംഗമ ലഹരിയിലലിയാം

സിനിമ : വിയറ്റ്നാം കോളനി (1992)
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗീതം : എസ്.ബാലകൃഷ്ണന്‍
ആലാപനം:മിന്‍‌മിന്നി

ആ..ആ..
പാതിരവായി നേരം പനിനീര്‍കുളിരമ്പിളീ
എന്‍‌റെ മനസ്സിന്‍‌റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരീരം രാരം പാടി കടിഞ്ഞൂല്‍കനവോടെയീ
താഴെ തണുപ്പിന്‍‌റെ ഇക്കിളി പായയില്‍ ഉറങ്ങാതുരുകുന്നു ഞാന്‍
ഉം...ഉം..

നിന്നെ തലോടും തെന്നല്‍ കള്ളകൊഞ്ചലുമായി
പമ്മി പതുങ്ങി വന്നു കിളി വാതിലിലുടെ
കിന്നാര കാറ്റിന്‍‌റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി
കിന്നാര കാറ്റിന്‍‌റെ കാതില്‍ പുന്നാരം ഞാനൊന്നു ചൊല്ലി
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീ രാവിനു കൂട്ടിരുന്നേ

പാതിരവായി നേരം പനിനീര്‍കുളിരമ്പിളീ
എന്‍‌റെ മനസ്സിന്‍‌റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ

മഞ്ഞു പൊതിഞ്ഞ മോഹം മിഴി മൂടിയ നാണം
എന്നില്‍ ഒതുങ്ങി നിന്നെ എന്നെ ഞാനും മറന്നേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
ഗോവണി താഴത്തു വന്നേ ദാവണി സ്വപ്നവും കണ്ടേ
നിന്നെയുറക്കാന്‍ ഞാനുണര്‍ന്നീ രാവിനു കൂട്ടിരുന്നേ

പാതിരവായി നേരം പനിനീര്‍കുളിരമ്പിളീ
എന്‍‌റെ മനസ്സിന്‍‌റെ മച്ചുമ്മേല്‍ എന്തിനിന്നുറങ്ങാതലയുന്നു നീ
ആരീരം രാരം പാടി കടിഞ്ഞൂല്‍കനവോടെയീ
താഴെ തണുപ്പിന്‍‌റെ ഇക്കിളി പായയില്‍ ഉറങ്ങാതുരുകുന്നു ഞാന്‍

ചിത്രം : നിന്നിഷ്ടം എന്നിഷ്ടം
സം‌ഗീതം‌ : കണ്ണൂര്‍ രാജന്‍
ആലാപനം‌ : കെ.ജെ.യേശുദാസ്,എസ്.ജാനകി

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം
ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം

ചിറകിടുന്ന കിനാക്കളില്‍ ഇതള്‍ വിരിഞ്ഞ സുമങ്ങളില്‍
ചിറകിടുന്ന കിനാക്കളില്‍ ഇതള്‍ വിരിഞ്ഞ സുമങ്ങളില്‍
നിറമണിഞ്ഞ മനോജ്ഞമാം കവിത നെയ്ത വികാരമായ്
നീയെന്റെ ജീവനില്‍ ഉണരൂ ദേവാ..

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം

ചമയമാര്‍ന്ന മനസ്സിലെ ചാരുശ്രീപവി നടകളില്‍
ചമയമാര്‍ന്ന മനസ്സിലെ ചാരുശ്രീപവി നടകളില്‍
തൊഴുതുണര്‍ന്ന പ്രഭാതമായ് ഒഴുകി വന്ന മനോഹരീ
നീയെന്റെ പ്രാണനില്‍ നിറയൂ ദേവീ..

ഇളം മഞ്ഞിന്‍ കുളിരുമായൊരു കുയില്‍
ഇടം നെഞ്ചില്‍ കൂടു കൂട്ടുന്ന സുഖം
ഹൃദയമുരളിയില്‍ പുളകമേള തന്‍ രാഗം ഭാവം താളം
രാഗം ഭാവം താളം

ചിത്രം : പ്രണയവര്‍ണ്ണങ്ങള്‍‌(1998)
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : സുജാത

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
‍ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ ഇന്നും

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍

വെണ്ണിലാവുപോലും നിനക്കിന്‍
എരിയും വേനലായി
വര്‍ണ്ണ രാജി നീട്ടും വസന്തം
വര്‍ഷ ശോകമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി
നിന്‍റെയാര്‍ദ്ര ഹ്യദയം തൂവല്‍
ചില്ലുടഞ്ഞ പടമായി.
ഇരുളില്‍ പറന്നുമുറിവേറ്റുപാടുമൊരു
പാവം തൂവല്‍ കിളിയായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം

പാതി മാഞ്ഞ മഞ്ഞില്‍
പതുക്കെ പെയ്തൊഴിഞ്ഞ മഴയില്‍
‍കാറ്റില്‍ മിന്നിമായും വിളക്കായ്
കാത്തുനില്‍പ്പതാരേ
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
നിന്‍‌റെ മോഹശകലം പീലി
ചിറകൊടിഞ്ഞ ശലഭം
മനസില്‍ മെനഞ്ഞ മഴവില്ലു മായ്ക്കുമൊരു
പാവം കണ്ണീര്‍ മുകിലായ് നീ

ആരോ വിരല്‍മീട്ടി
മനസിന്‍ മണ്‍വീണയില്‍
ഏതോ മിഴിനീരിന്‍
ശ്രുതി മീട്ടുന്നു മൂകം
തളരും തനുവോടെ
ഇടറും മനമോടെ
വിട വാങ്ങുന്ന സന്ധ്യേ
വിരഹാര്‍ദ്രയായ സന്ധ്യേ

സിനിമ : വിഷ്ണുലോകം(1991)
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം :രവീന്ദ്രന്‍
ആലാപനം :ശ്രീകുമാര്‍

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ
കണ്ണീര്‍ക്കയത്തിന്‍ അക്കരെ ഓരത്ത്
ദൂരെക്കു ദൂരെ അമ്പിളി കൊമ്പത്ത്
പൊന്‌തൂവല്‍ ചേലുണരാന്‍
പൊന്‌തൂവല്‍ ചേലുണരാന്‍
കൂടെപോരുന്നോ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍
വിണ്ണിന്‍ മാറിലേക്കു നീ വരുന്നുവോ
മായികരാവിന്‍ മണിമുകില്‍ മഞ്ചലില്‍
വിണ്ണിന്‍ മാറിലേക്കു നീ വരുന്നുവോ
പൊന്നോണക്കുഴലൂതിയുണര്‍ത്താനാളുണ്ടേ
മഞ്ഞില വീശി വീശിയുറ‍ക്കാനാളുണ്ടേ

മിണ്ടാത്തതെന്തേ കിളിപെണ്ണേ നിന്നുള്ളില്‍
തേനൊലിയോ തേങ്ങലോ
തേനൊലിയോ തേങ്ങലോ

താരണി മേടയില്‍ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണു നീ
താരണി മേടയില്‍ നിറമിഴി നാളമായ്
ഇനിയും മറഞ്ഞു നില്‍പ്പതെന്തിനാണു നീ
പോക്കില മെയ്യുന്ന താമരനുലിന്‍‌റെ കൂടുണ്ടേ
ഇത്തിരിക്കൂട്ടില്‍ പൂപ്പട കൂട്ടാനാളുണ്ടേ

0 comments: