ചിത്രം : അനുഭവം
രചന : ബിച്ചു തിരുമല
സംഗീതം : ഏ ടി ഉമ്മര്‍
പാടിയത് : അത് പറയാനുണ്ടോ ? യേശുദാസ്
വാകപ്പൂ മരം ചൂടും വാരിളം പൂങ്കുലക്കുള്ളില്‍
വാടകക്കൊരു മുറിയെടുത്തു വടക്കന്‍ തെന്നല്‍
പണ്ടൊരു വടക്കന്‍ തെന്നല്‍
വാതിലില്‍ വന്നെത്തി നോക്കിയ വസന്തപഞ്ചമിപ്പെണ്ണിന്‍
വളകിലുക്കം കേട്ടു കോരിത്തരിച്ചു നിന്നു..തെന്നല്‍ തരിച്ചു നിന്നു
വിരല്‍ ഞൊടിച്ചു വിളിച്ച നേരം വിരല്‍ കടിച്ചവളരികില്‍ വന്നു
വിധുവദനയായ് വിവശയായവള്‍ ഒതുങ്ങി നിന്നു നാണം കുണുങ്ങി നിന്നു..
തരള ഹൃദയ വികാരലോലന്‍ തെന്നല്‍ അവളുടെ ചൊടി മുകര്‍ന്നു
തണുവണിര്‍ തളിര്‍ ശയ്യയില്‍ തനു തളര്‍ന്നു വീണു..തമ്മില്‍ പുണര്‍ന്നു വീണു.
പുലരി വന്നു വിളിച്ച നേരം അവനുണര്‍ന്നൊന്നവളെ നോക്കി
അവളടുത്തില്ലകലെയെങ്ങോ മറഞ്ഞു പോയി..തെന്നല്‍ പറന്നു പോയി..
സിനിമ: ക്ലാസ്മേറ്റ്സ്(2006)
ഗാനങ്ങള്‍ :വയലാര്‍ ശരത്ചന്ദ്രവര്‍മ്മ
സംഗീതം :അലക്സ് പോള്‍
ആലാപനം :വിധു പ്രതാപ്,റെജു ജോസഫ്,രമേഷ് ബാബു,സിസിലി
താനാന നാന താനാന നാനാ
താനാനാ താനാനാ താനാനാന
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ
മഞ്ഞിന്‍ കവിള്‍ ചേരുന്നൊരു പൊന്‍വെയിലായ് മാറാന്‍
നെഞ്ചം കണികണ്ടേ നിറയേ
കാണുന്നതിലെല്ലാം മഴവില്ലുള്ളതുപോലെ
ചേലുള്ളവയെല്ലാം വരവാകുന്നതു പോലെ
പുലരൊളിയുടെ കസവണിയണ
മലരുകളുടെ രസ നടനം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
വിണ്ണില്‍ മിഴി പാകുന്നൊരു പെണ്‍മയിലായ് മാറാന്‍
ഉള്ളില്‍ കൊതിയില്ലേ സഖിയേ
കാണാത്തൊരു കിളിയെങ്ങോ കൊഞ്ചുന്നതുപോലെ
കണ്ണീരിനു കയ്പ്പില്ലെന്നറിയുന്നതു പോലെ
പുതുമഴയുടെ കൊലുസിളകിയ
കനവുകളുടെ പദ ചലനം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
മതിയാവില്ലൊരുനാളിലും ഈ നല്ലൊരു നേരം
ഇനിയില്ലിതു പോലെ സുഖം അറിയുന്നൊരു കാലം
കാറ്റാടി തണലും തണലത്തറ മതിലും
മതിലില്ലാ മനസുകളുടെ പ്രണയക്കുളിരും
മാറ്റുള്ളൊരു പെണ്ണും മറയത്തൊളി കണ്ണും
കളിയൂഞ്ഞാലാടുന്നീ ഇടനാഴിയിലായ്
ചിത്രം : പഞ്ചാഗ്നി
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ് ആ രാത്രി മാഞ്ഞുപോയി
ആ രക്ത ശോഭമായി
ആയിരം കിനക്കളും പൊയി മറഞ്ഞു
ആ രാത്രി മാഞ്ഞു പോയി
പാടാന്‍ മറന്നു പോയ പാട്ടുകളല്ലൊ നിന്‍
മാടത്ത മധുരമായി പാടുന്നു (ആ രാത്രി)
അത്ഭുത കഥകള്‍ തന്‍
ചെപ്പുകള്‍ തുറന്നൊരു
മുത്തെടുത്തിന്നു നിന്റെ മടിയില്‍ വയ്ക്കാം
പ്ലാവില പത്രങ്ങളില്‍ പാവക്കു
പാല്‍ കുറുക്കും പൈതലയി
വീണ്ടുമെന്റെ അരികില്‍ നില്‍ക്കൂ
ആ...ആ..ആ (ആ രാത്രിമാഞ്ഞുപോയി)
അപ്സരസ്സുക തഴെ
ചിത്രശലഭങ്ങളാല്‍
പുഷ്പങ്ങള്‍ തേടി വരും
കഥകള്‍ ചൊല്ലാം
പൂവിനെ പോലും നുള്ളി നോൊവിക്കനരുതാത്ത
കേവല സ്നേഹമായി നീ അരികില്‍ നില്‍ക്കൂ
ആ...ആാ..ആ. (ആ രാത്രി മഞ്ഞുപോയി)
സിനിമ : മണിച്ചിത്രത്താഴ്(1993)
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗിതം :എം.ജി രാധാകൃഷ്ണന്‍
ആലാപനം : യേശുദാസ്
വരുവാനില്ലാരുമെങ്ങൊരുനാളുമീ വഴിക്കറിയാം
അതെന്നാലുമെന്നും
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
ഇന്നും വെറുതെ മോഹിക്കുമല്ലോ
പലവട്ടം പൂക്കാലം വഴിതെറ്റിപോയിട്ടങ്ങൊരുനാളും പൂക്കാമാങ്കൊമ്പില്‍
അതിനായി മാത്രമായൊരുനേരം
ഋതുമാറി മധുമാത്രമണയാറുണ്ടല്ലോ
വരുവാനില്ലാരുമീ വിജനമാമെന്‍വഴിക്കറിയാം
അതെന്നാലുമെന്നും
പടിവാതിലോളം ചെന്നകലത്താവഴിയാകെ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
മിഴിപാകി നില്‍ക്കാറുണ്ടല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കാറുണ്ടല്ലോ
വരുമെന്നുചൊല്ലി പിരിഞ്ഞുപൊയില്ലാരും
അറിയാമതെന്നാലുമെന്നും
പതിവായി ഞാനെന്‍റെ പടിവാതിലെന്തിനോ
പകുതിയേ ചാരാറുള്ളല്ലോ
പ്രിയമുള്ളൊരാളാരോ വരുവാനുണ്ടെന്നു ഞാന്‍
വെറുതെ മോഹിക്കുമല്ലോ
നിനയാത്ത നേരത്തെന്‍ പടിവാതിലില്‍
ഒരു പദവിന്യാസം കേട്ടപോലെ
വരവായാലൊരുനാളും പിരിയാത്തെന്‍ മധുമാസം
ഒരു മാത്ര കൊണ്ടുവന്നെന്നോ
ഇന്നു ഒരു മാത്ര കൊണ്ടുവന്നല്ലോ
കൊതിയൊടെ ഓടിച്ചെന്നകലത്താവഴിയിലേ-
-ക്കിരുകണ്ണും നീട്ടുന്ന നേരം
വഴിതെറ്റി വന്നാരോ പകുതിക്കുവച്ചെന്‍റെ
വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍റെ വഴിയേ തിരിഞ്ഞു പോകുന്നു.
എന്‍റെ വഴിയേ തിരിഞ്ഞു പോകുന്നു.
ചിത്രം : സമ്മര്‍ ഇന്‍ ബേത്ലഹേം
സംഗീതം : വിദ്യാ സാഗര്‍
ആലാപനം : കെ.ജെ.യേശുദാസ്, കെ.എസ്.ചിത്ര
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
പല നാളലഞ്ഞ മരുയാത്രയില്‍
ഹൃദയം തിരഞ്ഞ പ്രിയസ്വപ്നമേ
മിഴികള്‍ക്കു മുന്‍പിലിതളാര്‍ന്നു നീ
വിരിയാനൊരുങ്ങി നില്‍ക്കയോ
വിരിയാനൊരുങ്ങി നില്‍ക്കയോ
പുലരാന്‍ തുടങ്ങുമൊരു രാത്രിയില്‍
തനിയേ കിടന്നു മിഴിവാര്‍ക്കവേ
ഒരു നേര്‍ത്ത തെന്നലാലിവോടെ വന്നു
നെറുകില്‍ തലോടി മാഞ്ഞുവോ
നെറുകില്‍ തലോടി മാഞ്ഞുവോ
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
മലര്‍മഞ്ഞു വീണ വനവീഥിയില്‍
ഇടയന്റെ പാട്ടു കാതോര്‍ക്കവേ
ഒരു പാഴ് കിനാവിലുരുകുന്നൊരെന്‍
മനസ്സിന്റെ പാട്ടു കേട്ടുവോ
മനസ്സിന്റെ പാട്ടു കേട്ടുവോ
നിഴല്‍ വീഴുമെന്റെ ഇടനാഴിയില്‍
കനിവോടെ പൂത്ത മണി ദീപമേ
ഒരു കുഞ്ഞു കാറ്റിലണയാതെ നിന്‍
തിരിനാളമെന്നും കാത്തിടാം
തിരിനാളമെന്നും കാത്തിടാം
ഒരു രാത്രികൂടി വിട വാങ്ങവേ
ഒരു പാട്ടുമൂളി വെയില്‍ വീഴവേ
പതിയേ പറന്നെന്നരികില്‍ വരും
അഴകിന്റെ തൂവലാണു നീ
ചലച്ചിത്രം : ചില്ല്
വരികള്‍ : ഒ എന്‍ വി കുറുപ്പ്
സംഗീതം : എം ബി ശ്രീനിവാസന്‍
പാടിയത് : ഡോ .കെ ജെ യേശുദാസ് /എസ്.ജാനകി
ഒരു വട്ടം കൂടിയെന്നോര്‍മകള്‍ മേയുന്ന
തിരുമുറ്റത്തെത്തുവാന്‍ മോഹം
തിരുമുറ്റത്തൊരു കോണില്‍ നില്‍ക്കുന്നൊരാനെല്ലി
മരമൊന്നുലുത്തുവാന്‍ മോഹം.
അടരുന്ന കായ്മണികള്‍ പൊഴിയുമ്പോള്‍
ചെന്നെടുത്ത് അതിലൊന്നു തിന്നുവാന്‍ മോഹം
സുഖമെഴും കയ്പ്പും പുളിപ്പും മധുരവും
നുകരുവാനിപ്പോഴും മോഹം
തൊടിയിലെ കിണര്‍വെള്ളം കോരിക്കുടിച്ചെന്തു
മധുരമെന്നോതുവാന്‍ മോഹം
എന്തു മധുരമെന്നോതുവാന്‍ മോഹം
ഒരുവട്ടം കൂടിയാപ്പുഴയുടെ തീരത്തു
വെറുതെയിരിക്കുവാന്‍ മോഹം
വെറുതെയിരുന്നോരാക്കുയിലിന്റെ
പാട്ടുകേട്ടെതിര്‍പാട്ടു പാടുവാന്‍ മോഹം
അതുകേള്‍ക്കെയുച്ചത്തില്‍ കൂകും കുയിലിന്റെ
ശ്രുതി പിന്തുടരുവാന്‍ മോഹം
ഒടുവില്‍ പിണങ്ങി പറന്നുപോം പക്ഷിയോടു
അരുതേയെന്നോതുവാന്‍ മോഹം
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേയീ മോഹങ്ങള്‍ എന്നറിയുമ്പോഴും
വെറുതേ മോഹിക്കുവാന്‍ മോഹം..
വെറുതേ മോഹിക്കുവാന്‍ ........... മോഹം..
സിനിമ :ദീപസ്തഭം മഹാശ്ചര്യം(1999)
ഗാനങ്ങള്‍ :യൂസഫ് അലി കേച്ചേരി
സംഗീതം :മോഹന്‍ സിത്താര
ആലാപനം : യേശുദാസ്
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗ മരീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്‍റെ കവിളിന്‍ കുങ്കുമം
അന്തിമേഘം വിണ്ണിലുയര്‍ത്തി നിന്‍റെ കവിളിന്‍ കുങ്കുമം
രാഗമധുരം നെഞ്ചിലരുളി രമ്യമാനസ സംഗമം
വാനഗംഗ താഴെ വന്നു പ്രാണസഖിയെന്‍ ജീവനില്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
താമരക്കുട നീര്‍ത്തിനിന്നു തരളഹ്യദയ സരോവരം
താമരക്കുട നീര്‍ത്തിനിന്നു തരളഹ്യദയ സരോവരം
ചിന്തുപാടി മന്ദപവനന്‍ കൈയ്യിലേന്തി ചാമരം
പുളകമുകുളം വിടര്‍ന്നുനിന്നു പ്രേയസി നിന്‍ മേനിയില്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
പുഞ്ചിരിക്കൊരു പൂച്ചെണ്ടു തന്നു പുഷ്യരാഗ മരീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
നിന്‍റെ കണ്ണില്‍ വിരുന്നുവന്നു നീലസാഗര വീചികള്‍
സിനിമ : മഴയെത്തും മുമ്പേ
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം : രവീന്ദ്രന്‍
ആലാപനം :യേശുദാസ്
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടിയുടഞ്ഞു.
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ് മറഞ്ഞു.
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈ വെടിഞ്ഞു
കഥയറിയാതിന്നു സൂര്യന്‍ സ്വര്‍ണ്ണത്താമരയെ കൈ വെടിഞ്ഞു
അറിയാതെ ആരുമറിയാതെ ചിരിതൂകും താരകളറിയാതെ
അമ്പിളിയറിയാതെ ഇളം തെന്നലറിയാതെ
യാമിനിയില്‍ ദേവന്‍ മയങ്ങി
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
നന്ദനവനിയിലെ ഗായകന്‍ ചൈത്ര വീണയെ കാട്ടിലെറിഞ്ഞു
വിടപറയും കാനന കന്യകളേ അങ്ങകലേ നിങ്ങള്‍ കേട്ടുവോ
മാനസ തന്ത്രികളില്‍ വിതുമ്പുന്ന പല്ലവിയില്‍
അലതല്ലും വിരഹ ഗാനം
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
വാലിട്ടെഴുതുന്ന രാവിന്‍ വാല്ക്കണ്ണാടിയുടഞ്ഞു.
വാര്‍മുകിലും സന്ധ്യാംബരവും ഇരുളില്‍ പോയ് മറഞ്ഞു.
കണ്ണീര്‍ കൈവഴിയില്‍ ഓര്‍മ്മകളിടറി വീണു
ആത്മാവിന്‍ പുസ്തകത്താളില്‍ ഒരു മയില്‍പീലി പിടഞ്ഞു
Tuesday, January 6, 2009
മലയാളം പാട്ടുകളുടെ വരികള്‍ അഞ്ജ്
Labels: മലയാളം പാട്ടുകളുടെ വരികള്‍ അഞ്ജ്
Posted by KERALADAILY at 5:32 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment