സിനിമ : ഹരികൃഷ്ണന്‍സ്(1998)
ഗാനങ്ങള്‍ : കൈതപ്രം
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : യേശുദാസ്,ചിത്ര
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തനിച്ചു നിന്നു
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
എന്തിനു സന്ധ്യേ നിന്‍ മിഴിപ്പൂക്കള്‍ നനയുവതെന്തിനു വെറുതേ
ആയിരമായിരം കിരണങ്ങളോടെ ആശീര്‍വ്വാദങ്ങളോടെ
സൂര്യവസന്തം ദൂരെയൊഴിഞ്ഞു തിങ്കള്‍തോഴനു വേണ്ടി
സ്വന്തം തോഴനു വേണ്ടി
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സ്വയംവര വീഥിയില്‍ നിന്നെയും തേടി ആകാശതാരകളിനിയും വരും
നിന്‍റെ വര്‍ണ്ണങ്ങളെ സ്നേഹിച്ചു ലാളിക്കാന്‍ ആഷാഡ മേഘങ്ങളിനിയും വരും
എങ്കിലും സന്ധ്യേ നിന്നാത്മഹാരം നിന്നെ മോഹിക്കുമെന്‍
ഏകാന്തസൂര്യനു നല്‍കൂ ഈ രാഗാര്‍ദ്ര ചന്ദ്രനെ മറക്കൂ
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
സൂര്യനുണര്‍ന്നൂ ചന്ദ്രനുണര്‍ന്നൂ മംഗളയാമം തനിച്ചു നിന്നു
സൂര്യനും സ്വന്തം ചന്ദ്രനും സ്വന്തം സന്ധ്യേ നീയിന്നാര്‍ക്കു സ്വന്തം
പൂജാബിംബം മിഴിതുറന്നൂ താനേ നടതുറന്നൂ
സ്വയംവര സന്ധ്യാ രാജകുമാരി നിന്നൂ തിരുനടയില്‍
ചിത്രം : യുവജനോല്‍സവം
സംഗീതം : രവീന്ദ്രന്‍
ആലാപനം : കെ.ജെ.യേശുദാസ്
ഇന്നുമെന്റെ കണ്ണുനീരില്‍... നിന്നോര്‍മ്മ പുഞ്ചിരിച്ചു..
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
സ്വര്‍ണ്ണമല്ലി നൃത്തമാടും നാളെയുമീ പൂവനത്തില്‍
തെന്നല്‍ക്കൈ ചേര്‍ത്തുവയ്ക്കും പൂക്കൂന പൊന്‍പണംപോല്‍
നിന്‍ പ്രണയപ്പൂ കനിഞ്ഞ പൂമ്പൊടികള്‍ ചിറകിലേന്തി
എന്റെ ഗാനപ്പൂത്തുമ്പികള്‍ നിന്നധരം തേടിവരും
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈവഴിയിലിഴകള്‍ നെയ്യും സാന്ധ്യനിലാശോഭകളില്‍
ഞാലിപ്പൂവന്‍ വാഴപ്പൂക്കള്‍ തേന്‍പാളിയുയര്‍ത്തിടുമ്പോള്‍
നീയരികിലില്ലയെങ്കിലെന്തുനിന്റെ നിശ്വാസങ്ങള്‍
രാഗമാലയാക്കി വരും കാറ്റെന്നെ തഴുകുമല്ലോ
ഇന്നുമെന്റെ കണ്ണുനീരില്‍ നിന്നോര്‍മ്മ പുഞ്ചിരിച്ചു
ഈറന്‍മുകില്‍ മാലകളില്‍ ഇന്ദ്രധനുസെന്നപോലെ
ഇന്നുമെന്റെ കണ്ണുനീരില്‍ ...നിന്നോര്‍മ്മ പുഞ്ചിരിച്ചു..
സിനിമ :വടക്കും നാഥന്‍(2006)
ഗാനങ്ങള്‍:ഗിരീഷ് പുത്തഞ്ചേരി
സംഗീതം :ഔസേപ്പച്ചന്‍
ആലാപനം :ചിത്ര
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
പകല്‍വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
പകല്‍വെയില്‍ ചായും നേരം
പരല്‍ക്കണ്ണുനട്ടെന്‍ മുന്നില്‍
പടിപ്പുരകോണില്‍ കാത്തിരിക്കും
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
മണിച്ചുണ്ടിലുണ്ണീ നീ നിന്‍
മുളം തണ്ടുചേര്‍ക്കും പോലെ
പിണങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
നിലാകുളില്‍ വീഴും രാവില്‍
കടഞ്ഞോരീ പൈപാലിനാല്‍
കുറുമ്പുമായെന്നും വന്നു നില്‍ക്കേ
ചുരത്താവൂ ഞാനെന്‍ മൌനം
തുളുമ്പുന്ന പുന്തേന്‍ കിണ്ണം
നിഴല്‍പോലെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
മഴപ്പക്ഷി പാടും പാട്ടിന്‍
മയില്‍പ്പീലിനിന്നെ ചാര്‍ത്താം
ഉറങ്ങാതെ നിന്നോടെന്നും
ചേര്‍ന്നിരിക്കാം
കളഭം തരാം ഭഗവാനെന്‍
മനസ്സും തരാം
ചിത്രം : നാടോടിക്കാറ്റ്
സംഗീതം : ശ്യാം
ആലാപനം : കെ.എസ്.ചിത്ര
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
ഒരു യുഗം ഞാന്‍ തപസ്സിരുന്നു ഒന്നു കാണുവാന്‍
കഴിഞ്ഞ കാലം കൊഴിഞ്ഞ സുമം പൂത്തു വിടര്‍ന്നൂ
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു
മൂകമാമെന്‍ മനസ്സില്‍ ഗാനമായ് നീയുണര്‍ന്നു
ഹൃദയ മൃദുല തന്ത്രിയേന്തി ദേവാമൃതം
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ
മലരിതളില്‍ മണിശലഭം വീണു മയങ്ങി
രതിനദിയില്‍ ജലതരംഗം നീളെ മുഴങ്ങീ
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
നീറുമെന്‍ പ്രാണനില്‍ നീ ആശതന്‍ തേനൊഴുക്കീ
പുളക മുകുളമേന്തി രാഗ വൃന്ദാവനം
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
മോഹമേ പറയു നീ
വിണ്ണില്‍ നിന്നും പാറി വന്ന ലാവണ്യമേ
വൈശാഖ സന്ധ്യേ നിന്‍ ചുണ്ടിലെന്തേ
മദന വദന കിരണ കാന്തിയോ
ചിത്രം : പഞ്ചാഗ്നി
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്
സാഗരങ്ങളേ.. പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ..സാഗരങ്ങളേ
പോരൂ നീയെന്‍ ലോലമാമീ ഏകാതാരയില്‍ ഒന്നിളവേള്‍ക്കൂ ഒന്നിളവേള്‍ക്കൂ
ആ ആ ആആ
സാഗരങ്ങളേ.. പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
പിന്നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിമ്മിയ ശയ്യാതലത്തില്‍
പിന്നിലാവിന്റെ പിച്ചകപ്പൂക്കള്‍ ചിമ്മിയ ശയ്യാതലത്തില്‍
കാതരയാം ചന്ദ്രലേഖയും ഒരു ശോണരേഖയായ് മായുമ്പോള്‍
വീണ്ടും തഴുകി തഴുകി ഉണര്‍ത്തും
സ്നേഹസാന്ദ്രമാം ഏതൊ കരങ്ങള്‍
ആ ആ ആആ
സാഗരങ്ങളേ.. പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ സാഗരങ്ങളേ
കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നൂ തെന്നല്‍ മദിച്ചു പാടുന്നൂ
കന്നിമണ്ണിന്റെ ഗന്ധമുയര്‍ന്നൂ തെന്നല്‍ മദിച്ചു പാടുന്നൂ
ഈ നദി തന്‍ മാറിലാരുടെ കൈവിരല്‍പ്പാടുകള്‍ പുണരുന്നൂ
പോരൂ തഴുകി തഴുകി ഉണര്‍ത്തൂ
മേഘരാഗമെന്‍ ഏകതാരയില്‍
ആ ആ ആആ
സാഗരങ്ങളേ.. പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ഹൃദയ
സാഗരങ്ങളേ പാടിപ്പാടി ഉണര്‍ത്തിയ സാമഗീതമേ സാമ സംഗീതമേ ..സാഗരങ്ങളേ
സിനിമ : ബാലേട്ടന്‍(2003)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :എം. ജയചന്ദ്രന്‍
പാടിയത് :യേശുദാസ്
ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
ദൂരേ നിന്നും പിന്‍വിളി കൊണ്ടെന്നെയാരും വിളിച്ചില്ല.
കാണാകണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല.
ദൂരേ നിന്നും പിന്‍വിളി കൊണ്ടെന്നെയാരും വിളിച്ചില്ല.
കാണാകണ്ണീരിന്‍ കാവലിന്‍ നൂലിഴ ആരും തുടച്ചില്ല.
ചന്ദനപ്പൊന്‍ചിതയില്‍ എന്‍റെ അഛനെരിയുമ്പോള്‍
മച്ചകത്താരോ തേങ്ങിപ്പറക്കുന്നതമ്പലപ്രാവുകളോ
അമ്പലപ്രാവുകളോ..
ഇന്നലേേ...
ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോള്‍
കൈതന്നു കൂടെ വന്നു.
ഉള്ളിന്നുള്ളില്‍ അക്ഷരപ്പൂട്ടുകളാദ്യം തുറന്നു തന്നു
കുഞ്ഞിക്കാലടി ഓരടി തെറ്റുമ്പോള്‍
കൈതന്നു കൂടെ വന്നു
ജീവിതപാതകളില്‍ ഇനി എന്നിനി കാണും നാം
മറ്റൊരു ജന്മം കൂടെ ജനിക്കാന്‍
പുണ്യം പുലര്‍ന്നിടുമോ..
പുണ്യം പുലര്‍ന്നിടുമോ..
ഇന്നലേ....
ഇന്നലെ എന്‍റെ നെഞ്ചിലെ കുഞ്ഞു മണ്‍വിളക്കൂതിയില്ലേ.
കാറ്റെന്‍ മണ്‍വിളക്കൂതിയില്ലേ.
കൂരിരുള്‍ കാവിന്‍റെ മുറ്റത്തെ മുല്ലപോല്‍
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
ഒറ്റക്കുനിന്നില്ലേ.
ഞാനിന്നൊറ്റക്കുനിന്നില്ലേ..
സിനിമ : മിന്നാരം (1994)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം : എസ്.പി വെങ്കിടേഷ്
ആലാപനം :ശ്രീ കുമാര്‍
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
നിലാവേ മായുമോ കിനാവും നോവുമായ്
മുറ്റം നിറയെ മിന്നിപടരും
മുല്ലക്കൊടി പൂത്തകാലം
തുള്ളിത്തുടിച്ചും തമ്മില്‍കൊതിച്ചും
കൊഞ്ചികളിയാടി നമ്മള്‍
നിറം പകര്‍ന്നാടും നിനവുകളെല്ലാം
കതിരണിഞ്ഞൊരുങ്ങും മുമ്പേ ദൂരെ ദൂരെ
പറയാതെയന്നു നീ മാഞ്ഞുപോയില്ലേ
നിലാവേ മായുമോ കിനാവും നോവുമായ്
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ ലോലി
ലില്ലി പാപ്പാ ലോലി ലില്ലി പാപ്പാ..
നീലക്കുന്നിന്‍മേല്‍ പീലിക്കൂടിന്‍മേല്‍
കുഞ്ഞുമഴ വീഴും നാളില്‍
ആടിക്കൂത്താടും മാരികാറ്റായ് നീ
എന്തിനിതിലേ പറന്നൂ
ഉള്ളിലുലഞ്ഞാടും മോഹപ്പൂക്കള്‍ വീണ്ടും
വെറും മണ്ണില്‍ വെറുതെ പൊഴിഞ്ഞൂ ദൂരെ ദൂരെ
അതു കണ്ടു നിനയാതെ നീ ചിരിച്ചൂ
നിലാവേ മായുമോ കിനാവും നോവുമായ്
ഇളം തേന്‍ തെന്നലായ് തലോടും പാട്ടുമായ്
ഇതള്‍ മാഞ്ഞൊരോര്‍മ്മയെല്ലാം ഒരു മഞ്ഞുതുള്ളി പോലെ
അറിയാതലിഞ്ഞു പോയ്
ചിത്രം : മൂന്നാം പക്കം
സംഗീതം : ഇളയരാജ
ആലാപനം : ജി.വേണുഗോപാല്‍
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
കിലുങ്ങുന്നിതറകള്‍ തോറും കിളിക്കൊഞ്ചലിന്റെ മണികള്‍
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
മറന്നില്ലയങ്കണം നിന്‍ മലര്‍പ്പാദം പെയ്ത പുളകം
എന്നിലെ എന്നേ കാണ്മൂ ഞാന്‍ നിന്നില്‍
വിടര്‍ന്നൂ മരുഭൂവില്‍ എരിവെയിലിലും പൂക്കള്‍
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
നിറമാലചാര്‍ത്തി പ്രകൃതി തിരികോര്‍ത്തു നിന്റെ വികൃതി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
വളരുന്നിതോടഭംഗി പൂവിളികളെങ്ങും പൊങ്ങി
എന്നില്‍ നിന്നോര്‍മ്മയും പൂക്കളം തീര്‍ത്തു
മറയായ്കീ മധുരം ഉറഞ്ഞു കൂടും നിമിഷം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഈ സ്നേഹലാളനം നീ നീന്തും സാഗരം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
ഉണരുമീ ഗാനം ഉരുകുമെന്നുള്ളം
സിനിമ :സമ്മര്‍ ഇന്‍ ബെത്ലെഹേം(1998)
ഗാനങ്ങള്‍ : ഗിരീഷ് പുത്തഞ്ചേരി
സംഗീതം :വിദ്യാസാഗര്‍
ആലാപനം : ശ്രീനിവാസ്, സുജാത
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
കാറ്റോടു മേഘം മെല്ലെ ചൊല്ലി
സ്നേഹാര്‍ദ്രമേതോ സ്വകാര്യം
മായുന്ന സന്ധ്യേ നിന്നെ തേടി
ഈറന്‍ നിലാവിന്‍ പരാഗം
എന്നെന്നും നിന്‍ മടിയിലെ പൈതലായ്
നീമൂളും പാട്ടിലെ പ്രണയമായ്
നിന്നെയും കാത്തുഞാന്‍ നില്‍ക്കവേ
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
പൂവിന്‍റെ നെഞ്ചില്‍ തെന്നല്‍ നെയ്യും
പൂര്‍ണ്ണേന്ദു പെയ്യും വസന്തം
മെയ്മാസരാവില്‍ പൂക്കും മുല്ലേ
നീതന്നു തീരാ സുഗന്ധം
ഈ മഞ്ഞും എന്‍ മിഴിയിലെ മൌനവും
എന്‍ മാറില്‍ നിറയുമീ മോഹവും
നിത്യമാം സ്നേഹമായ് തന്നു ഞാന്‍
എത്രയോ ജന്മമായ് നിന്നെഞാന്‍ തേടുന്നു
അത്രമേലിഷ്ടമായ് നിന്നെയെന്‍ പുണ്യമേ
ദൂരതീരങ്ങളും മൂകതാരങ്ങളും
സാക്ഷികള്‍
ചിത്രം : സൂര്യമാനസം
സംഗീതം : എം.എം.കീരവാണി
ആലാപനം : കെ.ജെ.യേശുദാസ്
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
എവിടെ ശ്യാമകാനന രംഗം
എവിടെ തൂവലുഴിയും സ്വപ്നം
കിളികളും പൂക്കളും നിറയുമെന്‍ പ്രിയവനം
ഹൃദയം നിറയുമാര്‍ദ്രതയില്‍ പറയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഉണരൂ മോഹവീണയിലുണരൂ
സ്വരമായ് രാഗസൌരഭമണിയൂ
ഉണരുമീ കൈകളില്‍ തഴുകുമെന്‍ കേളിയില്‍
കരളില്‍ വിടരുമാശകളാല്‍ മൊഴിയൂ സ്നേഹകോകിലമേ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
ഏതു വിമൂക തലങ്ങളില്‍ ജീവിതനൌകയിതേറുമോ
ദൂരെ ദൂരെയായെന്‍ തീരമില്ലയോ
തരളിത രാവില്‍ മയങ്ങിയോ സൂര്യമാനസം
വഴിയറിയാതെ വിതുമ്പിയോ മേഘനൊമ്പരം
Tuesday, January 6, 2009
മലയാളം പാട്ടുകളുടെ വരികള്‍ ഒന്ന്
Labels: മലയാളം പാട്ടുകളുടെ വരികള്‍ ഒന്ന്
Posted by KERALADAILY at 4:48 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment