ചിത്രം : ഒന്നു മുതല്‍ പൂജ്യം വരെ
സംഗീതം : മോഹന്‍ സിതാര
ആലാപനം : ജി.വേണുഗോപാല്‍
രാരീ രാരീരം രാരോ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങീ ചായുറങ്ങീ
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തൂ വെണ്‍താരങ്ങള്‍ പൂത്തൂ മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
കന്നിപ്പൂമാനം പോറ്റും തിങ്കള്‍ ഇന്നെന്റെയുള്ളില്‍ വന്നുദിച്ചൂ
പൊന്നോമല്‍ത്തിങ്കള്‍ പോറ്റും മാനം ഇന്നെന്റെ മാറില്‍ ചാഞ്ഞുറങ്ങീ
പൂവിന്‍ കാതില്‍ മന്ത്രമോതീ പൂങ്കാറ്റായി വന്നതാരോ
പൂവിന്‍ കാതില്‍ മന്ത്രമോതീ പൂങ്കാറ്റായി വന്നതാരോ
ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ക്കുഞ്ഞിന്നാരേ കൂട്ടായ് വന്നൂ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങീ ചായുറങ്ങീ
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തൂ വെണ്‍താരങ്ങള്‍ പൂത്തൂ മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍
ഈ മുളം കൂട്ടില്‍ മിന്നാമിന്നി പൂത്തിരി കൊളുത്തുമീ രാവില്‍
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ഷാരോണിന്‍ തീരത്തിന്നും നില്‍പ്പൂ
സ്നേഹത്തിന്‍ ദാഹവുമായ് നമ്മള്‍ ഷാരോണിന്‍ തീരത്തിന്നും നില്‍പ്പൂ
ഈ മണ്ണിലും ആ വിണ്ണിലും എന്നോമല്‍ക്കുഞ്ഞിന്നാരേ കൂട്ടായ് വന്നൂ
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
പൂമിഴികള്‍ പൂട്ടിമെല്ലെ നീയുറങ്ങീ ചായുറങ്ങീ
സ്വപ്നങ്ങള്‍ പൂവിടും പോലേ നീളേ
വിണ്ണില്‍ വെണ്‍താരങ്ങള്‍ മണ്ണില്‍ മന്ദാരങ്ങള്‍
പൂത്തൂ വെണ്‍താരങ്ങള്‍ പൂത്തൂ മന്ദാരങ്ങള്‍
രാരീ രാരീരം രാരോ പാടീ രാക്കിളി പാടീ
സിനിമ : ചിത്രം(1988)
ഗാനങ്ങള്‍ : ഷിബു ചക്രവര്‍ത്തി
സംഗിതം : കണ്ണൂര്‍ രാജന്‍
ആലാപനം : ശ്രീ കുമാര്‍
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നൂ
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
ഓലത്തുമ്പത്തോരൂഞ്ഞാലു കെട്ടി നീ
ഓണപ്പാട്ടൊന്നു പാടി
പാടം കൊയ്യുമ്പോള്‍ പാടാന്‍ പനന്തത്തെ
നീയ്യും പോരാമോ കൂടെ
പുഴയോരത്തുപോയി തണലേറ്റിരുന്ന്
കളിയും ചിരിയും നുകരാന്‍
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
ദൂരെ പകലിന്‍റെ തിരി മെല്ലെ താഴുമ്പോള്‍
ഗ്രാമം മിഴി പൂട്ടുമ്പോള്‍
പാടി തീരാത്ത പാട്ടുമായ് സ്വപ്നത്തിന്‍
വാതിലില്‍ വന്നവളെ
നറുതേന്‍ മൊഴിയെ ഇനി നീ അറിയൂ
ഹൃദയം പറയും കഥ കേള്‍ക്കോ
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
പൊന്നാറ്റിന്‍ അപ്പുറത്തു നിന്നു പുന്നാരം ചൊല്ലി നീ വന്നൂ
പാടം പൂത്തകാലം പാടാന്‍ വന്നു നീയ്യും
സിനിമ : അഛനെയാണെനിക്കിഷ്ടം(2001)
ഗാനങ്ങള്‍ : രമേശന്‍ നായര്‍
സംഗീതം : എം.ജി രാധാകൃഷ്ണന്‍
ആലപനം :ശ്രീ കുമാര്‍,ചിത്ര
കാതില്‍ ഒരു കഥ ഞാന്‍ പൂവെ ഇനി പറയാം
ഇനിയും നീയെന്‍ ചങ്ങാതി...
ശലഭം വഴിമാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്‍റെ ജീവനായ് നിന്നെ
അറിയാന്‍ സമ്മതം
ശലഭം വഴിമാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം
പദമലര്‍ വിരിയുമ്പോല്‍
സമ്മതം സമ്മതം സമ്മതം
തേനിതളുകളുതിരുമ്പോള്‍
സമ്മതം സമ്മതം സമ്മതം
പാടാന്‍ നല്ലൊരീണം
നീ പങ്കുവച്ചുതരുമോ
ഓരോ പാതിരാവും
നിന്‍ കൂന്തല്‍ തൊട്ടു തൊഴുമോ
രാമഴ മീട്ടും തംമ്പുരുവില്‍ നിന്‍
രാഗങ്ങള്‍ കേട്ടു ഞാന്‍
പാദസരങ്ങള്‍ പല്ലവി മൂളും
നാദത്തില്‍ മുങ്ങി ഞാന്‍
എന്‍റെ ഏഴു ജന്മങ്ങള്‍ക്ക്
ഇനി സമ്മതം
ശലഭം വഴിമാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
കവിളിണ തഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
നിന്‍ കരതലമൊഴുകുമ്പോള്‍
സമ്മതം സമ്മതം സമ്മതം
ഓരോ ദേവലോകം
നിന്‍ കണ്ണെഴുത്തിലറിയും
കാതില്‍ ചൊന്ന കാര്യം
ഒരു കാവ്യമായി മൊഴിയും
പാതി മയങ്ങും വേളയിലാരോ
പാദങ്ങള്‍ പുല്‍കിയോ
മാധവമാസം വന്നു വിളിച്ചാല്‍
ആരാമം വൈകുമോ
ഒന്നായ് തീരുവാന്‍
നമുക്കിനി സമ്മതം
ശലഭം വഴിമാറുവാന്‍ മിഴി രണ്ടിലും
നിന്‍ സമ്മതം
ഇളനീര്‍ പകരം തരും ചൊടിരണ്ടിലും
നിന്‍ സമ്മതം
വളകിലുങ്ങുന്ന താളം പോലും
മധുരമാം സമ്മതം
തഴുകിയെത്തുന്ന കാറ്റില്‍
തരളമാം സമ്മതം
എന്‍റെ ജീവനായ് നിന്നെ
അറിയാന്‍ സമ്മതം
സിനിമ : ഉണ്ണികളേ ഒരു കഥ പറയാം(1987)
ഗാനങ്ങള്‍ : ബിച്ചു തിരുമല
സംഗീതം :ഔസേപ്പച്ചന്‍
ആലാപനം :യേശുദാസ്
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
പുല്‍മേട്ടിലോ പൂങ്കാട്ടിലോ
എങ്ങോ പിറന്നു പണ്ടിളം മുളം കൂട്ടില്‍
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
മഞ്ഞും മണിത്തെന്നലും തരും കുഞ്ഞുമ്മ കൈമാറിയും
വേനല്‍ക്കുരുന്നിന്‍റെ തൂവലാല്‍ തൂവാലകള്‍ തുന്നിയും
പാടാത്ത പാട്ടിന്‍റെ ഈണങ്ങളെ തേടുന്ന കാറ്റിന്‍റെ ഓളങ്ങളില്‍
ഉള്ളിന്‍റെയുള്ളിലെ നോവിന്‍റെ നൊമ്പരം ഒരുനാളില്‍ സംഗീതമായി
പുല്ലാങ്കുഴല്‍ നാദമായ്
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
പുല്ലാഞ്ഞികള്‍ പൂത്തുലഞ്ഞീടും മേച്ചില്‍പ്പുറംതന്നിലും
ആകാശ കൂടാരക്കീഴിലെ ആശാമരച്ചോട്ടിലും
ഈ പാഴ് മുളം തണ്ട് പൊട്ടുംവരെ ഈ ഗാനമില്ലാതെയാകും വരെ
കുഞ്ഞാടുകള്‍ക്കെന്നും കൂട്ടായിരുന്നീടും
ഇടയന്‍റെ മനമാകുമീ പുല്ലാങ്കുഴല്‍ നാദമായ്
ഉണ്ണികളേ ഒരു കഥ പറയാം ഈ പുല്ലാങ്കുഴലിന്‍ കഥ പറയാം
ചിത്രം : കേളി
സംഗീതം : ഭരതന്‍
ആലാപനം : കെ.എസ്.ചിത്ര
താരം വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാടി നോക്കി
മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
മഞ്ഞണിഞ്ഞ മലരിയില്‍ നിനവുകള്‍ മഞ്ഞളാടി വന്ന നാള്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
ഇലവങ്കം പൂക്കും വനമല്ലിക്കാവില്‍
പൂരം കൊടിയേറും നാള്‍ ഈറന്‍ തുടിമേളത്തൊടു ഞാനും..
ഞാനും വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി
നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
നൂറു പൊന്‍തിരി നീട്ടിയെന്‍ മണിയറ വാതിലോടാമ്പല്‍ നീക്കി ഞാന്‍
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇലക്കുറി തൊട്ടു കണിക്കുടം തൂവി
ഇല്ലം നിറ ഉള്ളം നിറ മാംഗല്യം പൊലിയുമ്പോള്‍ നമ്മള്‍..
നമ്മള്‍ വാല്‍ക്കണ്ണാടി നോക്കി നിലാവലിഞ്ഞ രാവിലേതോ
താരം വാല്‍ക്കണ്ണാടി നോക്കി നിലാവുചൂടി ദൂരെ ദൂരെ
ഞാനും വാല്‍ക്കണ്ണാടി നോക്കീ
സിനിമ : തൂവാനത്തുമ്പികള്‍(1987)
ഗാനങ്ങള്‍ : ശ്രീകുമാരന്‍ തമ്പി
സംഗിതം : ജി.രവീന്ദ്രനാഥ്
ആലാപനം :വേണുഗോപാല്‍,ചിത്ര
ആ.ആ.ആ.....
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്‍റെ മുമ്പില്‍
പാടുവതും രാഗം നിന്‍ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്‍റെ മുമ്പില്‍
പാടുവതും രാഗം നിന്‍ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ
ഈ പ്രദക്ഷിണ വീഥികളില്‍ ഇടറിനിന്ന പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശിവേലികള്‍ തൊഴുതു
ആ ആ ആ..
ഈ പ്രദക്ഷിണ വീഥികളില്‍ ഇടറിനിന്ന പാതകള്‍
എന്നും ഹൃദയ സംഗമത്തിന്‍ ശിവേലികള്‍ തൊഴുതു
കണ്ണുകളാല്‍ അര്‍ച്ചന മൌനങ്ങളാല്‍ കീര്‍ത്തനം
എല്ലാമെല്ലാം അറിയുന്നീ ഗോപുര വാതില്‍
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്‍റെ മുമ്പില്‍
പാടുവതും രാഗം നിന്‍ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ
നിന്‍റെ നീല രജനികള്‍ നിദ്രയോടുമിടയവെ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു
ആ ആ ആ..
നിന്‍റെ നീല രജനികള്‍ നിദ്രയോടുമിടയവെ
ഉള്ളിലുള്ള കോവിലിലെ നട തുറന്നു കിടന്നു
അന്നു കണ്ട നീയാരോ ഇന്നു കണ്ട നീയാരോ
എല്ലാമെല്ലാം കാലത്തിന്‍ ഇന്ദ്രജാലങ്ങള്‍
ഒന്നാം രാഗം പാടി ഒന്നിനെ മാത്രം തേടി
വന്നുവല്ലോ ഇന്നലെ നീ വടക്കുംനാഥന്‍റെ മുമ്പില്‍
പാടുവതും രാഗം നിന്‍ തേടുവതും രാഗമാം
ദേവനുമനുരാഗിയാം അമ്പലപ്രാവേ
സിനിമ : താളവട്ടം(1986)
ഗാനങ്ങള്‍ :പൂവച്ചല്‍ ഖാദര്‍
സംഗീതം : രഘു കുമാര്‍
ആലാപനം : ശ്രീകുമാര്‍,ചിത്ര
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളി
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
വെണ്‍മതികല ചൂടും വിണ്ണിന്‍ ചാരുതയില്‍
പൂഞ്ചിറകുകള്‍ നേടി വാനിന്‍ അതിരുകള്‍ തേടി
പറന്നേറുന്നു മനം മറന്നാടുന്നു
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
സ്വപ്നങ്ങള്‍ നെയ്തും നവരത്നങ്ങള്‍ പെയ്തും
അറിയാതെ അറിയാതെ അമൃത സരസ്സിന്‍ കരയില്‍
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ചെന്തളിരുകളോലും കന്യാവാടികയില്‍
മാനിണകളെ നോക്കി കൈയ്യില്‍ കറുകയുമായി
വരം നേടുന്നു സ്വയം വരം കൊള്ളുന്നു
ഹേമന്തം പോലെ നവവാസന്തം പോലെ
ഹേമന്തം പോലെ നവവാസന്തം പോലെ
ലയം പോലെ നളം പോലെ അരിയ ഹരിത ഗിരിയില്‍
പൊന്‍വീണേ എന്നുള്ളില്‍ മൌനം വാങ്ങൂ
ജന്മങ്ങള്‍ പുല്‍കും നിന്‍ നാദം നല്‍കൂ
ദൂതും പേറി നീങ്ങും മേഘം
മണ്ണിന്നേകും ഏതോ കാവ്യം
ഹംസങ്ങള്‍ പാടുന്ന ഗീതം
ഇനിയും ഇനിയും അരുളി
Tuesday, January 6, 2009
മലയാളം പാട്ടുകളുടെ വരികള്‍ മൂന്നു
Labels: മലയാളം പാട്ടുകളുടെ വരികള്‍ മൂന്നു
Posted by KERALADAILY at 5:13 AM
Subscribe to:
Post Comments (Atom)
0 comments:
Post a Comment