Tuesday, January 6, 2009

ആല്‍ബം പാട്ടുകളുടെ വരികള്‍

ഗാനം :- രാധ തന്‍ പ്രേമത്തോടാണോ
പാടിയത് : യേശുദാസ്
ആല്‍ബം :മയില്‍പ്പീലി

രാധ തന്‍ പ്രേമത്തോടാണോ കൃഷ്ണാ ഞാന്‍ പാടും ഗീതത്തോടാണോ
പറയൂ‍ നിനക്കേറ്റം ഇഷ്ടം പക്ഷേ പകല്‍ പോലെ ഉത്തരം സ്പഷ്ടം

ശംഖുമില്ല കുഴലുമില്ല നെഞ്ചിന്റെയുള്ളില്‍ നിന്നീ
നഗ്ന സംഗീതം നിന്‍ കാല്‍ക്കല്‍ വീണലിയുന്നു (2)
വൃന്ദാവന നികുഞ്ചങ്ങളില്ലാതെ നീ
ചന്ദനം പോല്‍ മാറിലണിയുന്നു (2)
നിന്റെ മന്ദസ്മിതത്തില്‍ ഞാന്‍ കുളിരുന്നു
പറയരുതേ രാധ അറിയരുതെ
ഇത് ഗുരുവായൂരപ്പാ രഹസ്യം

0 comments: