ചിത്രം : ചെങ്കോല്‍
സംഗീതം : എം.ജി.രാധാകൃഷ്ണന്‍
ആലാപനം : കെ.ജെ.യേശുദാസ്
മധുരം ജീവാമൃതബിന്ദു...
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു
സൌഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വണം പെയ്യുമീ
എകാന്ത യാമ വീഥിയില്‍
സൌഗന്ധികങ്ങളേ ഉണരൂ വീണ്ടുമെന്‍
മൂകമാം രാത്രിയില്‍ പാര്‍വണം പെയ്യുമീ
എകാന്ത യാമ വീഥിയില്‍
താന്തമാണെങ്കിലും ...ആ ആ ആ
താന്തമാണെങ്കിലും പാതിരാക്കാറ്റിലും
വാടാതെ നില്‍ക്കുമെന്റെ ദീപകം
പാടുമീ സ്നേഹരൂപകം പോലെ
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാ തെന്നലിന്‍
നീഹാരബിന്ദു ചൂടുവാന്‍
ചേതോവികാരമേ നിറയൂ വീണ്ടുമെന്‍
ലോലമാം സന്ധ്യയില്‍ ആതിരാ തെന്നലിന്‍
നീഹാരബിന്ദു ചൂടുവാന്‍
താന്തമാണെങ്കിലും...ആ ഹാ ആ
താന്തമാണെങ്കിലും സ്വപ്നവേഗങ്ങളില്‍
വീഴാതെ നില്‍ക്കുമെന്റെ ചേതന
നിന്‍ വിരല്‍ പൂ തൊടുമ്പൊഴെന്‍ നെഞ്ചില്‍
മധുരം ജീവാമൃതബിന്ദു
മധുരം ജീവാമൃതബിന്ദു
ഹൃദയം പാടും ലയസിന്ധു
മധുരം ജീവാമൃതബിന്ദു
ചിത്രം : അഥര്‍വ്വം
സംഗീതം : ഇളയരാജ
ആലാപനം : എം.ജി.ശ്രീകുമാര്‍
പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ആക്കയ്യിലോ അമ്മാനയാട്ടം ഈക്കയ്യിലോ പാല്‍ക്കവടി
കാലം പകര്‍ന്നു തുടിതാളം..
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
ഇളവെയിലു തഴുകിയിരുമുകുളമിതള്‍ നീട്ടി ഇതളുകളില്‍ നിറകതിരു തൊടുകുറികള്‍ ചാര്‍ത്തി
ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
ചന്ദനമണിപ്പടിയിലുണ്ണിമലരാടി ചഞ്ചലിത പാദനിരു ചാരുതകള്‍ പോലെ
താനേ ചിരിക്കും താരങ്ങള്‍ പോലേ മണ്ണിന്റെ മാറില്‍ മാന്തളിരു പോലെ
മാറു മൃദു ശോഭകളെ ഭൂമി വരവേല്‍ക്കയായ്
പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം
പ്രണവമധു നുകരുവതിനുണരുമൊരു ദാഹം കനവുകളില്‍ നിനവുകളില്‍ എരിയുമൊരു ദാഹം
വൃണ്മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
വൃണ്മയ മനോജ്ഞമുടല്‍ വീണുടയുകില്ലേ ഉണ്മയതിനുള്ളിലെരിയുന്ന ഘടദീപം
കാണാനുഴറുന്നു നാടായ നാടും കാടായ കാടും തേടിയലയുന്നൂ
ഏതു പൊരുള്‍ തേടിയതു കാനല്‍ജലമായിതോ
പൂവായ് വിരിഞ്ഞൂ... പൂന്തേന്‍ കിനിഞ്ഞൂ...
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ആക്കയ്യിലോ അമ്മാനയാട്ടം ഈക്കയ്യിലോ പാല്‍ക്കവടി
കാലം പകര്‍ന്നു തുടിതാളം..
പൂവായ് വിരിഞ്ഞൂ പൂന്തേന്‍ കിനിഞ്ഞൂ പൂച്ചൊല്ലു തേന്‍ചൊല്ലുതിര്‍ന്നൂ
ചിത്രം : അറബിക്കഥ
ഗാനങ്ങള്‍ : അനില്‍ പനച്ചൂരാന്‍
സംഗീതം : ബിജിബാല്‍
ആലപനം : യേശുദാസ്
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
ഒരു വട്ടിപ്പൂവുമായ് അകലത്തെ അമ്പിളി
തിരുവോണ തോണിയൂന്നുമ്പോള്‍..
തിരപുല്‍കും നാടെന്നെ തിരികേ വിളിക്കുന്നു
ഇള വെയിലിന്‍ മധുരക്കിനാവായ് ...തിരികേ..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
തുഴപോയ തോണിയില്‍ തകരുന്ന നെഞ്ചിലെ
തുടികൊട്ടും പാട്ടായി ഞാനും
മനമുരുകി പാടുന്ന പാട്ടില്‍ മരുപ്പക്ഷി
പിടയുന്ന ചിറകൊച്ച കേട്ടു ..തിരികേ..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
വിടുവായന്‍ തവളകള്‍ പതിവായിക്കരയുന്ന
നടവരമ്പോര്‍മ്മയില്‍ കണ്ടു
വെയിലേറ്റു വാടുന്ന ചെറുമികള്‍ തേടുന്ന
തണലും തണുപ്പും ഞാന്‍ കണ്ടു..
തിരികേ ഞാന്‍ വരുമെന്ന വാര്‍ത്ത കേള്‍ക്കാനായീ
ഗ്രാമം കൊതിക്കാറുണ്ടെന്നും
തിരികേ മടങ്ങുവാന്‍ തീരത്തടുക്കുവാന്‍ ഞാനും
കൊതിക്കാറുണ്ടെന്നും
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ് മണ്ണിന്റെ താളം
തത്തിന്തക തൈതോം തത്തിന്തക തൈതോം
തത്തിന്തക തൈതോം ചങ്കിലു കേള്‍ക്കണ മണ്ണിന്റെ താളം
ചിത്രം: പെരുമഴക്കാലത്ത്
സംഗീതം: എം. ജയചന്ദ്രന്
പാടിയത്: പി. ജയചന്ദ്രന്, സുജാത
കല്ലായി കടവത്തെ കാറ്റൊന്നും മിണ്ടീല്ലേ
മണിമാരൻ വരുമെന്നു ചൊല്ലിയില്ലേ...
വരുമെന്നു പറഞ്ഞിട്ടും വരവൊന്നും കണ്ടില്ല
ഖൽബിലെ മൈനയിന്നും ഉറങ്ങീല...
മധുമാസ രാവിൻ വെൻ ചന്ദ്രനായി ഞാൻ..
അരികത്തു നിന്നിട്ടും കണ്ടില്ലേ നീ കണ്ടില്ലേ...
(കല്ലായി കടവത്തെ...)
പട്ടു തൂവാലയും വാസന തൈലവും
അവൾക്കു നൽകാനായ് കരുതീ ഞാൻ...
പട്ടുറുമാലു വേണ്ടാ, അത്തറിൻ മണം വേണ്ട...
നെഞ്ചിലേ ചൂടു മാത്രം മതിയിവൾക്ക്...
കടവത്തു തൊണിയിറങ്ങാം, കരിവള കൈ പിടിക്കാം
അതു കണ്ടു ലാവു പോലും കൊതിച്ചോട്ടെ...
(കല്ലായി കടവത്തെ...)
സങ്കൽപ ജാലകം പാതി തുറന്നിനി
പാതിരാമയക്കം മറന്നിരിക്കാം...
തല ചായ്ക്കുവാനായ് നിനക്കെന്നുമെന്റെ
കരളിന്റെ മണിയറ തുറന്നു തരാം...
ഇനിയെന്തു വേണം, എനിക്കെന്തു വേണമെൻ
ജീവന്റെ ജീവൻ കൂടെയില്ലേ...
(കല്ലായി കടവത്തെ...)
ചിത്രം : ഉള്ളടക്കം
സംഗീതം : ഔസേപ്പച്ചന്‍
ആലാപനം : കെ.ജെ.യേശുദാസ്,സുജാത മോഹന്‍
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയില്‍ അരികേ വാ... മധുചന്ദ്രബിംബമേ
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
കാറ്റിന്‍ ചെപ്പുകിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വരരാജിയില്‍
കാറ്റിന്‍ ചെപ്പുകിലുങ്ങി ദലമര്‍മ്മരങ്ങളില്‍ രാപ്പാടിയുണരും സ്വരരാജിയില്‍
പനിനീര്‍ക്കിനാക്കളില്‍ പ്രണയാങ്കുരം ഇതുനമ്മള്‍ ചേരും സുഗന്ധതീരം
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
വര്‍ണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയസംഗമം
വര്‍ണ്ണപതംഗം തേടും മൃദുയൗവ്വനങ്ങളില്‍ അനുഭൂതിയേകും പ്രിയസംഗമം
കൗമാരമുന്തിരി തളിര്‍വാടിയില്‍ കുളിരാര്‍ന്നുവല്ലോ വസന്തരാഗം
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
കണി മഞ്ഞുമൂടുമീ നവരംഗ സന്ധ്യയില്‍ അരികേ വാ... മധുചന്ദ്രബിംബമേ
അന്തിവെയില്‍ പൊന്നുതിരും ഏദന്‍ സ്വപ്നവുമായ്
വെള്ളിമുകില്‍ പൂവണിയും അഞ്ജന താഴ്‌വരയില്‍
ചിത്രം : ഒരു വടക്കന്‍ വീരഗാഥ
സംഗീതം : ബോംബെ രവി
ആലാപനം : കെ.ജെ.യേശുദാസ്
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്‍മഥന്റെ തേരിലേറ്റീ
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്‍മഥന്റെ തേരിലേറ്റീ
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
എവിടെ സ്വര്‍ഗ്ഗകന്യകള്‍ എവിടെ സ്വര്‍ണ്ണ ചാമരങ്ങള്‍
എവിടെ സ്വര്‍ഗ്ഗകന്യകള്‍ എവിടെ സ്വര്‍ണ്ണ ചാമരങ്ങള്‍
ആയിരം ജ്വാലാമുഖങ്ങളായ് ഞ്ജാനമുണരും തുടി മുഴങ്ങീ
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്
ആരുടെ മായാമോഹമായ് ആരുടെ രാഗഭാവമായ്
ആയിരം വര്‍ണ്ണരാജികളില്‍ ആതിരരജനി അണിഞ്ഞൊരുങ്ങീ
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
ഇന്ദ്രജാലം മെല്ലെയുണര്‍ത്തി മന്‍മഥന്റെ തേരിലേറ്റീ
ഇന്ദുലേഖ കണ്‍തുറന്നു ഇന്നു രാവും സാന്ദ്രമായ്
സിനിമ : ധനം(1991)
ഗാനങ്ങള്‍ :കൈതപ്രം
സംഗീതം :രവീന്ദ്രന്‍
ആലാപനം :ചിത്ര
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതേ
വിങ്ങിക്കരയണ കാണാപ്പൂവിന്‍റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളേ
തെക്കേ മുറ്റത്തേ മുത്തങ്ങാ പുല്ലില്‍
മുട്ടിയുരുമ്മി ഉരുമ്മി ഇരിക്കണ പച്ചക്കുതിരകളേ
വെറ്റില നാമ്പ് മുറിക്കാന്‍ വാ
കസ്തൂരി ചുണ്ണാമ്പ് തേക്കാന്‍ വാ
കൊച്ചരിപല്ലു മുറുക്കി ചുവക്കുമ്പോള്‍
മുത്തശ്ശിയമ്മയെ കാണാന്‍ വാ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
മേലേ വാര്യത്തേ പൂവാലി പൈയ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരി
മേലേ വാര്യത്തേ പൂവാലി പൈയ്
നക്കിത്തുടച്ചു മിനുക്കിയൊരുക്കണ കുട്ടിക്കുറുമ്പുകാരി
കിങ്ങിണിമാല കിലുക്കാന്‍ വാ
കിന്നരിപ്പുല്ലു കടിക്കാന്‍ വാ
തൂവെള്ളി കിണ്ടിയില്‍ പാലു പതയുമ്പോള്‍
തുള്ളിക്കളിച്ചു നടക്കാന്‍ വാ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
തെന്നലറിയാതെ അണ്ണാറക്കണ്ണനറിയാതേ
വിങ്ങിക്കരയണ കാണാപ്പൂവിന്‍റെ
കണ്ണീരൊപ്പാമോ ഊഞ്ഞാലാട്ടിയുറക്കാമോ
ചീരപൂവുകള്‍ക്കുമ്മ കൊടുക്കണ നീലക്കുരുവികളേ
Tuesday, January 6, 2009
മലയാളം പാട്ടുകളുടെ വരികള്‍
Labels: മലയാളം പാട്ടുകളുടെ വരികള്‍
Posted by KERALADAILY at 4:47 AM
Subscribe to:
Post Comments (Atom)
3 comments:
ചീരപ്പൂവുകൾക്കുമ്മ കൊടുക്കണ എന്ന പാട്ട് പി കെ ഗോപി എഴുതിയതാണ്. കൈതപ്രം അല്ല... തിരുത്തുക.
👌🏻👍🏻🙏🏻
Supper song all good
Post a Comment